സുഗന്ധവിളകളുടെ വേനല്‍ക്കാല സംരക്ഷണം – പരിശീലനം സംഘടിപ്പിച്ചു

സുഗന്ധവിളകളുടെ വേനല്‍ക്കാല സംരക്ഷണം സംബന്ധിച്ച്  ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സുഗന്ധവിള കര്‍ഷകര്‍ക്കായി  ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. സുഗന്ധവിളകളുടെ വേനല്‍ക്കാല കൃഷി രീതികളെയും സംരക്ഷണത്തെയും കുറിച്ച് സുഗന്ധവിള കര്‍ഷകരെ ബോധവത്കരിക്കുന്നതിനാണ് പരിശീലനം നടത്തിയത്.  മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചറുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
സുഗന്ധവിളകളുടെ വേനല്‍ക്കാല പരിചരണം എന്ന സെഷനില്‍ സുഗന്ധവ്യഞ്ജന കൃഷി രീതികള്‍, വേനല്‍ക്കാലത്തെ വളപ്രയോഗം, ജലസേചനം, തോട്ടത്തിന്റെ ശുചിത്വ പരിപാലനം, എന്നീ  വിഷയങ്ങളെ കുറിച്ച് സുഗന്ധവിളഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ ശാസ്ത്രജ്ഞനായ ഡോ. ബിജു സി.എന്‍. കര്‍ഷകരുമായി സംവദിച്ചു.  ഫാമുകളില്‍ ശരിയായ കാര്‍ഷിക അവശിഷ്ട പരിപാലന സംവിധാനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വിവരിച്ചു. വിളകളുടെ അവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതിനും വിളകള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും കര്‍ഷകരെ സഹായിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
രണ്ടാമത്തെ സെഷനില്‍ ‘കുറ്റിക്കുരുമുളക് : സംരക്ഷണവും പരിപാലനമുറകളും ‘ എന്നവിഷയത്തെകുറിച്ചു പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. കെ.എം.പ്രകാശ്  ക്ലാസെടുത്തു.   നൂറിലധികം കര്‍ഷകര്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!