DISTRICT NEWS
കലാ ഗൗരവ് സമ്മാൻ സായി പ്രസാദിന്
ഉത്തർപ്രദേശിലെ കെ.എഫ്.ഒ.എ.എസ്സ്. ആർട്ട് ഫൗണ്ടേഷൻ ചിത്ര-ശില്പകലാകാരന്മാർക്ക് നൽകിവരുന്ന 2022 ലെ ഇന്റർനാഷനൽ കലാ ഗൗരവ് സമ്മാൻ കൊയിലാണ്ടി സ്വദേശിയായ സായി പ്രസാദ് ചിത്രകൂടത്തിന് ലഭിച്ചു. പ്രശസ്തിപത്രവും ഫലകവും, 10,000 രൂപയുമാണ് “ദ പ്രോസസ് ഓഫ് റിസർജൻസ് ” എന്ന അക്രിലിക്ക് മാധ്യമത്തിൽ തീർത്ത പെയിന്റിംഗിനാണ് അവാർഡ് ലഭിച്ചത് . 2020 – 21 ൽ കലാരത്ന അവാർഡ്, അബനീന്ദ്രനാഥ ടാഗോർ, , എപിജെ അബ്ദുൾ കലാം അവാർഡ് , നന്ദലാൽ ബോസ് അവാർഡ് തുടങ്ങി ഇരുപതോളം അവാർഡുകൾ ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റി യിലെ സായിപ്രസാദിനെത്തേടിയെത്തിയിട്ടുണ്ട്.
Comments