കല്ലാത്തറ കോളനി റോഡ് ഉദ്ഘാടനം ചെയ്തു

കാരയാട് : അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കല്ലാത്തറ കോളനിയിൽ എസ് സി കോപ്രസ് ഫണ്ട് ഉപയോഗിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പണി പൂർത്തീകരിച്ച കല്ലാത്തറ കോളനി റോഡ് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ ബ്ലോക്ക് മെമ്പർ കെ അഭിനീഷ് അദ്ധ്യക്ഷനായിരുന്നു. വി പി അശോകൻ , കെ അപ്പു മാസ്റ്റർ, എം പി സുരേന്ദ്രൻ , പി കെ ബീന, ശിവദാസൻ , സുരേഷ് കല്ലങ്ങൻ, പി പി കുഞ്ഞികേളപ്പൻ , വി പി ശ്രീധരൻ, വിജിത്ത് എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!