സംസ്ഥാന സെമിനാർ ഒരുക്കങ്ങളായി ജനുവരി 3, 4 തിയ്യതികളിൽ

കൊയിലാണ്ടി ഗവൺ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന സംസ്ഥാന സെമിനാറിന്റെ ഒരുക്കത്തിനായി സ്വാഗത സംഘം നടന്നു.  രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധിളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിയാളുകൾ യോഗത്തിനെത്തി. കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്ന “പാർലമെന്ററി ഡമോക്രസി”യുമായി ബന്ധപ്പെട്ട ഈ സെമിനാറിൽ പ്രശസ്ത മീഡിയാ പ്രവർത്തകൻ .അഭിലാഷ് മോഹൻവിഷയാവതരണം നടത്തും,  തുടങ്ങിയ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രഗത്ഭർ സെമിനാറിൽ പങ്കെടുക്കും. സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും കൊയിലാണ്ടിയിലെ വിവിധഹയർ സെക്കണ്ടറി സ്കൂളിലെയും, എസ്.എ.ആർ.ബി.ടി.എം. ഗവ: കോളജ്, എസ്.എൻ.ഡി.പി. കോളജ് കൊയിലാണ്ടിയിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും ഈ സെമിനാറിൽ പങ്കെടുക്കും സെമിനാറിന്റെ ഭാഗമായി പുസ്തകപ്രദർശനം, നാട്ടു ഗാലറി ചിത്രപ്രദർശനം, ഫോട്ടോ പ്രദർശനം പുഷ്പഫലപ്രദർശനം, ഫിലിം ഫെസ്റ്റിവൽ,  തുടങ്ങി നിരവധി കലാസാംസ്കാരിക പരിപാടികൾ ജനു. 3 ,4 തിയ്യതികളിലായി നടക്കുന്നു. കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ചെയർമാനും പ്രിൻസിപ്പൽ എ.പി.പ്രബീദ്  ജനറൽ കൺവീനറും ഹെഡ്മാസ്റ്റർ ജി.കെ.വേണു ജോയിന്റ് കൺവീനറുമായ സ്വാഗതസഘവും വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.
Comments

COMMENTS

error: Content is protected !!