കളരി പരിശീലനം പുനരാരംഭിച്ചു.

കൊയിലാണ്ടി: അണേല വലിയ മുറ്റം കളരി പുനരാരംഭിച്ചു. വാർഡ് കൗൺസിലർ പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു. നിരവധി പതിറ്റാണ്ടുകളുടെ പാരമ്പര്യമുളളതാണ് വലിയ മുറ്റം കളരി.പുല്ലിരിക്കൽ കുഞ്ഞിക്കേളപ്പകുറുപ്പ്, വലിയ മുറ്റത്ത് രാരു കുറുപ്പ് മുതലായവരായിരുന്നു മുൻകാലങ്ങളിൽ കളരി ആശാന്മാർ. കളരി പരിശീലനത്തിന് പുറമേ മർമ്മചികിത്സകളും ഉഴിച്ചിലും ഇവിടെ നടത്തി വന്നു.
ആത്മരക്ഷയ്ക്കും ആത്മ വിശ്വാസം വർധിപ്പിക്കുന്നതിനും കളരി അഭ്യസിക്കുന്നത് നല്ലതാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കും കളരി പോലുള്ള ആയോദധന കലകൾ അനിവാര്യമാണെന്നുള്ള തിരിച്ചറിവിൽ നിന്നാണ് ഇവിടെ കളരി പരിശീലനം പുനരാരംഭിക്കുന്നത് എന്ന്, കളരി ഭാരവാഹികളായ ജയപ്രകാശ് ചെറുപൂള കണ്ടി, മധുസൂദനൻ വലിയ മുറ്റത്ത്, അനൂപ് ചേളന്നൂർ എന്നിവർ പറഞ്ഞു.
അജയൻ ഗുരുക്കളാണ് കളരി പരിശീലനത്തിനു നേതൃത്വം കൊടുക്കുന്നത്.

Comments

COMMENTS

error: Content is protected !!