കളിക്കൂട്ടുകാരന് പിന്തുണയുമായി ഗ്യാലറിയിലൊരു സെലിബ്രിറ്റി

ലോകത്താകമാനം ആരാധകരുള്ള പാട്ടുകാരിയായ റിഹാന വിൻഡീസ് താരങ്ങളിലൊരാളുടെ സഹപാഠികൂടിയാണ്.
ലണ്ടന്‍: ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ടീമിന് പിന്തുണയുമായി ഗ്യാലറിയിലൊരു സെലിബ്രിറ്റിയുണ്ടായിരുന്നു. ലോകത്തെ അതിസമ്പന്നയായ ഗായിക റിഹാന. ഒമ്പത് ഗ്രാമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗായികയാണ് റിഹാന. ടൈം മാഗസിന്റെ 2018-ല്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും റിഹാന ഇടംപിടിച്ചിട്ടുണ്ട്.
ലോകത്താകമാനം ആരാധകരുള്ള പാട്ടുകാരിയായ റിഹാന വിൻഡീസ് താരങ്ങളിലൊരാളുടെ സഹപാഠികൂടിയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു പാട്ട് പോലും ചിട്ടപ്പെടുത്തിയിട്ടില്ല. എന്നിട്ടും ഫോബ്സ് മാസിക തെരഞ്ഞെടുത്ത അതിസമ്പന്ന ഗായികയാണ് ഇപ്പോഴും റിഹാന.
കൂട്ടുകാർക്കൊപ്പം കളിയെ ആസ്വദിക്കുകയായിരുന്നു ബാർബഡോസുകാരി പക്ഷെ ഒരു സങ്കടം ബാക്കിയായി. ബാർബഡോസിൽ ഒപ്പം പഠിച്ച കളിക്കൂട്ടുകാരൻ കാർലോസ് ബ്രാത്ത് വെയ്റ്റിന്‍റെ വെടിക്കെട്ട് കാണാനെത്തിയതായിരുന്നു. പക്ഷെ 15 പന്തിൽ 8 റൺസുമായി താരം കൂടാരം കയറി. മത്സര ശേഷം വെസ്റ്റ് ഇൻഡീസ് ടീമിന്‍റെ ഡ്രസിംഗ് റൂമിലെത്തി ആശംസ അറിയിക്കുകയും ചെയ്തു റിഹാന. റിഹാനയുടെ സാന്നിധ്യത്തിന് ക്യാപ്റ്റൻ ജേസൻ ഹോൾഡർ നന്ദിയറിയിച്ചു. 9 ഗ്രാമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗായികയാണ് റിഹാന. ടൈം മാഗസിന്റെ 2018-ല്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും റിഹാന ഇടംപിടിച്ചിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!