KOYILANDILOCAL NEWS
കവലാട് മേഖലയിൽ സമാധാനം നിലനിർത്തണം; സർവ്വകക്ഷി യോഗം
കൊയിലാണ്ടി: കവലാട് ആർഎസ്എസ് പ്രവർത്തകന്‍ നിജുവിനെ ആക്രമിച്ച സംഭവത്തില്‍ കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ സർവ്വകക്ഷി യോഗം പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു. കവലാട് മേഖലയിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്ന് സർവ്വ കക്ഷി യോഗം ആഹ്വാനം ചെയ്തു. താലൂക്ക് അധികൃതരാണ് യോഗം വിളിച്ചു ചേർത്തത്. കാനത്തിൽ ജമീല എം എൽ എ അധ്യക്ഷയായിരുന്നു. തഹസിൽദാർ .സി പി മണി സ്വാഗതം പറഞ്ഞു. നഗരസഭാദ്ധ്യക്ഷ സുധ കിഴക്കെപാട്ട്, വടകര ഡി വൈ എസ് പി, വടകര ആർ ഡി ഒ, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ,കൗൺസിലർമാരായ വി പി ഇബ്രാഹിംകുട്ടി, എ അസീസ്, കെ ടി എം കോയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി ടി ശ്രീലേഷ്, എസ് ആർ ജയ്കിഷ്, വി കെ ജയൻ, ടി കെ ചന്ദ്രൻ, കെ ഗീതാനന്ദൻ, കെ പി വിനോദ്കുമാർ, മുരളി തോറോത്ത് എന്നിവർ സംസാരിച്ചു.
Comments