കാക്കിക്കുള്ളിലെ ഹൃദയവുമായി സംവാദം

കവി, ഗായകന്‍, പിന്നെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് തുടങ്ങി വിവിധരംഗങ്ങളില്‍ ശ്രദ്ധേയനായിത്തീര്‍ന്ന ദിലീഫ് മഠത്തില്‍ എന്ന പൂര്‍വ്വവിദ്യാര്‍ത്ഥിയുമായുള്ള കൂടിക്കാഴ്ച പുതിയ തലമുറയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത ഒരു അനുഭവമായി. ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ എന്ന പദ്ധതിയുടെ ഭാഗമായി മന്ദങ്കാവ് എ എല്‍ പി സ്‌കൂളിലെ ഹെഡ്മിസ്ട്രസ്, സഹാദ്ധ്യാപകര്‍, പി.ടി.എ പ്രസിഡണ്ട്, സ്‌കൂള്‍ മാനേജര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഒരു സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി. പൂച്ചെണ്ട് നല്കി സ്‌നേഹാദരം കൈമാറി. കവിതയെപ്പറ്റിയും തന്റെ കവിതകളുടെ രചനാസാഹചര്യത്തെപ്പറ്റിയും സംഗീതത്തെപ്പറ്റിയും തന്റെ ഔദ്യോഗികപ്രവര്‍ത്തനമണ്ഡലത്തെപ്പറ്റിയും അദ്ദേഹം കുട്ടികളുമായി ആശയവിനിമയം നടത്തി. ഗാനങ്ങളും സ്വന്തം കവിതകളും കുട്ടികളുടെ മുന്നില്‍ ആലപിച്ചുകൊണ്ട് കലയുടെയും സാഹിത്യത്തിന്റെയും അഭൗമലോകത്തിലേയ്ക്ക് സഞ്ചരിക്കവേ കൃത്യനിര്‍വ്വഹണത്തിലും കടമകളിലും നാം ശ്രദ്ധേയരായിരിക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി. ക്രമസമാധനപാലനത്തെക്കുറിച്ച് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടിയും നല്‍കി.

 

Comments

COMMENTS

error: Content is protected !!