കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ നിര്യാതനായി

കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രഥമ പ്രസിഡന്റും, എൽ ജെ ഡി സംസ്ഥാന കമ്മറ്റി അംഗവും സീനിയർ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ (86) നിര്യാതനായി. മൊടക്കല്ലൂർ മലബാർ മെഡിക്കൽ സയൻസ് സെൻററിൽ വച്ച് ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.  ആദ്യത്തെ കോഴിക്കോട് ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റ്, ആർ ടി ഒ മെമ്പർ, അധ്യപക സംഘടനയുടെ മുൻ സംസ്ഥാന ഭാരവാഹി, കെ പി ടി യൂണിയൻ ജില്ലാ പ്രസിസന്റ്, അവിഭക്ത ജനതാദൾ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്, ബാലുശ്ശേരി അർബൻ ബാങ്കിന്റെ ദീർഘകാല പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ദീർഘകാലം നടുവണ്ണൂർ സൗത്ത് എ എം യു പി സ്കൂൾ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഉള്ളിയേരി കൊയിലാണ്ടി റൂട്ടിൽ പാലോറ സ്റ്റോപ്പിന് അടുത്തായിരുന്നു  കുടുംബ സമേതം താമസിച്ചിരുന്നത്.
ഭാര്യ  എ കെ  ലീല, മക്കൾ അനിത, സുനിത, സെയിൽ ടാക്സ് ഓഫീസ് ജീവനക്കാരി വിനീത, സനിത. മരുമക്കൾ ഗംഗാധരൻ (വളയം), ടി യം രവീന്ദ്രൻ (വില്ല്യാപ്പള്ളി) ശശീന്ദ്രൻ (നന്മണ്ട ), പി പി രാജൻ. സഹോദരങ്ങൾ  കാഞ്ഞിക്കാവ് ഭാസ്കരൻ മാസ്റ്റർ, പരേതനായ കെ ഗോവിന്ദൻ, ശ്രീധരൻ, ഗംഗാധരൻ, ലക്ഷ്മി. സംസ്കാരം 10-11-2022 വ്യാഴം കാലത്ത് 11 മണിക്ക് വീട്ട് വളപ്പിൽ നടക്കും.

Comments

COMMENTS

error: Content is protected !!