CALICUTMAIN HEADLINES
കാഞ്ഞിലശ്ശേരി- പുതുശ്ശേരി താഴെ റോഡ് പ്രവൃത്തി ആരംഭിച്ചു
പൂക്കാട്: കെ.ദാസന്‍ എം.എല്‍.യുടെ ആസ്തി വികസന നിധിയില്‍ നിന്നും 31 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കാഞ്ഞിലശ്ശേരി- പുതുശ്ശേരി താഴെ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചു. പുതുശ്ശേരി താഴെയില്‍ നടന്ന പ്രവൃത്തി ഉദ്ഘാടനം കെ.ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നാല് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ബ്രാഞ്ച് കനാല്‍ ഓരത്ത് കൂടിയാണ് റോഡ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ മേല്‍നോട്ടം കുറ്റ്യാടി ജലസേചന വിഭാഗം കക്കോടി സബ് ഡിവിഷന്‍ ഓഫീസിനാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാലിനി ബാലകൃഷ്ണന്‍, വേണുഗോപാലന്‍, ഇ.അനില്‍കുമാര്‍, ഉണ്ണി തീയക്കണ്ടി, ഷബീര്‍ എനവനക്കണ്ടി, സി.അജയന്‍ എന്നിവര്‍ സംസാരിച്ചു.
Comments