കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട അന്തേവാസിയെ കണ്ടെത്തി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീയെ കണ്ടെത്തി. മലപ്പുറം സ്വദേശിയായ 42കാരിയും കോഴിക്കോട്ടുകാരനായ 39കാരനുമാണ്​ രക്ഷപ്പെട്ടത്​.

തിങ്കളാഴ്ച രാവിലെയോടെയാണ്​ സംഭവം. ഇതില്‍ മലപ്പുറം സ്വദേശിനിയെ പിന്നീട്​ പിടികൂടി. ഇവര്‍ വൈകീ​ട്ടോടെ മലപ്പുറം ജില്ല കലക്​ടറുടെ ക്യാമ്ബ്​ ഓഫിസിലെത്തുകയായിരുന്നു. ഗാര്‍ഡ്​ ഇവരെ പിന്നീട്​ വനിത സ്​റ്റേഷനിലെത്തിച്ചു. രാത്രിയോടെ വനിത സ്​റ്റേഷനില്‍നിന്ന്​ ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്​ മാറ്റി.

മലപ്പുറം സ്വദേശിനി വാര്‍ഡി‍ന്റെ ചുമര്‍ തുരന്നാണ്​ പുറത്തുകടന്നത്​. ചുമരി‍ന്റെ ഒരുഭാഗം നനച്ച്‌​ സ്റ്റീല്‍പാത്രം ഉപയോഗിച്ച്‌​​ ഇവര്‍ തുരന്ന്​ പുറത്തുകടക്കുകയായിരുന്നു​. രണ്ടാം വാര്‍ഡിലെ അന്തേവാസിയായ പുരുഷന്‍ കുളിക്കാനായി വാര്‍ഡില്‍ നിന്നിറങ്ങിയതാണ്‌. തിരിച്ചെത്താത്തത്‌ അന്വേഷിച്ചപ്പോഴാണ്‌ കാണാതായത്‌ അറിഞ്ഞത്‌. ഇരുവരും മതില്‍ ചാടിയാണ്​ പുറത്തുകടന്നത്​ എന്നാണ്​ വിവരം. പുരുഷനെ കഴിഞ്ഞ നവംബറില്‍ പൊലീസും സ്ത്രീയെ ജനുവരിയില്‍ ജില്ല ലീഗര്‍ സര്‍വിസ്​ അതോറിറ്റിയുമാണ്​ ഇവി​ടെയെത്തിച്ച​തെന്ന്​ ആരോഗ്യ കേന്ദ്രം സൂപ്രണ്ട്​ ഡോ. കെ.സി. രമേശന്‍ പറഞ്ഞു. മെഡിക്കല്‍ ​കോളജ്​ പൊലീസ്​ അന്വേഷണമാരംഭിച്ചിട്ടുണ്ട്​.

കഴിഞ്ഞ ദിവസം ഒരു സെല്ലിലെ രണ്ടു വനിതകള്‍ തമ്മില്‍ സംഘര്‍മുണ്ടായി മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണവും സുരക്ഷാപ്രശ്​നങ്ങളും ചര്‍ച്ച​യായതിന്​ പിന്നാലെയാണ്​ വന്‍ സുരക്ഷാവീഴ്ചയുണ്ടായി രണ്ടുപേര്‍ ചാടിപ്പോയത്​​.

മതിയായ സുരക്ഷാജീവനക്കാരില്ലാത്തതിനാല്‍ നേരത്തെയും ഇവിടെ നിന്ന്​ പ്രതികളടക്കമുള്ളവര്‍ രക്ഷപ്പെട്ടിരുന്നു. 2020 ജൂ​ലൈയില്‍ വിചാരണത്തടവുകാരായ ബേപ്പൂര്‍ ചെറുപുരക്കല്‍ അബ്​ദുല്‍ ഗഫൂര്‍, താമരശ്ശേരി അമ്ബായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിഖ്, എറണാകുളം മട്ടാഞ്ചേരി ജൂതപ്പറമ്ബിലെ നിസാമുദ്ദീന്‍ എന്നിവരും ചികിത്സക്കെത്തിച്ച​ മലപ്പുറം താനൂര്‍ സ്വദേശിയുമാണ്​ രക്ഷപ്പെട്ടത്​.

Comments

COMMENTS

error: Content is protected !!