കാഡില മരുന്നു കമ്പനിയുടെ വാക്സിന് വിദഗ്ദ്ധ സമിതി അനുമതി

അടിയന്തര ഉപയോഗത്തിന്‌ സൈഡസ്‌ കാഡിലയുടെ സൈകോവ് ഡി കോവിഡ്‌ – ZyCoV-D – വാക്‌സിന്‌ അനുമതി നൽകാൻ വിദഗ്‌ധ സമിതി ശുപാർശ.

ഇരുപത്തെട്ടായിരം പേരിൽ നടത്തിയ പരീക്ഷണങ്ങളിൽ 66.66 ശതമാനം ഫലപ്രാപ്തിയാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. മൂന്നു ഡോസ് എടുക്കേണ്ട വാക്‌സിൻ സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നല്‍കുന്ന തരത്തിലാണ്‌.

അടിയന്തര ഉപയോഗത്തിന്‌ അനുമതി നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ്‌ കാഡില ജൂലൈ ഒന്നിനാണ്‌ അപേക്ഷ നൽകിയത്‌.

ഇന്ത്യയിൽ  Covishield, Bharat Biotech’s Covaxin, Russia’s Sputnik V അമേരിക്കൻ നിർമ്മിത Moderna എന്നിവയ്ക്ക് ശേഷം അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്സിനാണിത്. മൂന്നു ഡോസ് ആയാണ് നൽകുന്നത്.

 

 

Comments

COMMENTS

error: Content is protected !!