കാപ്പാട് കടലോരം വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി : പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്‌കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കാപ്പാട് കടലോരം വൃത്തിയാക്കി. പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ചേമഞ്ചേരി പഞ്ചായത്തംഗം മാടഞ്ചേരി സത്യനാഥൻ നിർവഹിച്ചു. സ്കൗട്ട് മാസ്റ്റർ സരിത്, പൊലീസ് ഓഫീസർ സത്യൻ, കെ ശശികുമാർ, ഗൈഡ് ക്യാപ്റ്റൻ ബീന എന്നിവർ സംസാരിച്ചു.
തിരുവങ്ങൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന്‌ കൈയുറകളും മുഖാവരണങ്ങളും പ്രതിരോധ മരുന്നുകളും നൽകി. വിനോദസഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യവും  കുപ്പികളുമാണ് കുട്ടികൾ ശേഖരിച്ചത്. തൂവപ്പാറയ്ക്ക് മുകളിലെ പൊന്തക്കാടുകൾ വെട്ടി വൃത്തിയാക്കി.
Comments

COMMENTS

error: Content is protected !!