കാപ്പാട് ബീച്ച് ഫെസ്റ്റ് 24ന് ആരംഭിക്കും
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധി ധനശേഖരണാര്‍ത്ഥം കാപ്പാട് തീരത്ത്ബീച്ചഫെസ്റ്റ് സംഘടിപ്പിക്കുന്നു. ജനുവരി 24 മുതല്‍ ഫിബ്രവരി 9 വരെ വിവിധങ്ങളായ മേളകളോടെയും സ്റ്റേജ് പരിപാടികളോടെയും ഫെസ്റ്റ് ആരംഭിക്കും. 24ന് 3 മണിക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൂവപ്പാറയില്‍ നിന്നുമാരംഭിച്ച് സമീപത്തെ നഗരിയില്‍ എത്തുന്ന വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ഫെസ്റ്റ് ആരംഭിക്കുക. തുടര്‍ന്ന് 4 മണിക്ക് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിനി ആര്‍ട്ടിസ്റ്റ് നേഹ സക്സേന മുഖ്യതിഥിയായെത്തും. കെ.മുരളീധരന്‍ എം.പി,കെ.ദാസന്‍ എം.എല്‍.എ,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് ,സമീപ പ്രദേശങ്ങളിലെ തദ്ദേശഭരണകൂടങ്ങളിലെ സാരഥികള്‍,ഉള്‍പ്പടെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരാവും. എല്ലാ ദിവസവും 3 മണിമുതല്‍ രാത്രി 9.30 വരെയാണ് ഫെസ്റ്റിന്റെ സമയക്രമം.അലങ്കാരപ്പക്ഷികളുടെ പ്രദര്‍ശനം,ഫ്‌ളവര്‍ഷോ,പഴയകാല കാറുകളുടെ പ്രദര്‍ശനം,അമ്യൂസ്മെന്റ് പാര്‍ക്ക്,വ്യാപാരമേള, 9 ഡി.സിനിമ,ചിരിക്കാത്ത മനുഷ്യന്‍,മാജിക്ഷോ,ഒട്ടകസവാരി,സ്റ്റേജ്ഷോ&മ്യൂസിക്,ഓട്ടോ എക്‌സ്‌പോ,ഭക്ഷ്യമേള,അമേരിക്കന്‍ പാവ,പുരാവസ്തുക്കളുടെ പ്രദര്‍ശനം,മെഡിക്കല്‍ എക്‌സ്‌പോ എന്നിവ കാപ്പാട് ബീച്ച് ഫെസ്റ്റിനെ ആകര്‍ഷകമാക്കും.