മഴയെത്തും മുമ്പേ പൊയിൽക്കാവ് ദേശീയപാത വെള്ളത്തിൽ മുങ്ങി

പൊയിൽക്കാവ് ദേശീയപാതയുടെ ഓരവും ദേശീയ പാതയിലേയ്ക്കും കനാൽ തുറന്നതോടെ പൊയിൽക്കാവ് അങ്ങാടിക്കു സമീപം ദേശീയ പാതയടക്കം വെള്ളത്തിൽ മുങ്ങി.റോഡിൽ വാഹനം മാറി സഞ്ചരിക്കുന്നത് അപകട സാദ്ധ്യത ഏറെയാണ്. ദേശീയപാത അതോറിറ്റി അടിയന്തര ഇടപെടൽ നടത്തി പരിഹാരം കണ്ടെത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

ജനപ്രതിനിധികളായ വേണു മാസ്റ്റർ, ബേബി സുന്ദർരാജ്, ബിന്ദു, ജുബീഷ്, ബീന കുന്നുമ്മൽ, രാജു കുന്നുമ്മൽ, സുധ, സുധ മെമ്പർ ഗീതാനൻ വില്ലേജ് ഓഫീസർ ഉഷ, തഹസിൽദാർ മണി, എന്നിവർ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കലക്ടറോടും ദേശീയ പാത അതോററ്റിയോടും ആവശ്യപ്പെട്ടു.

Comments

COMMENTS

error: Content is protected !!