കാപ്പാട് യുവതിക്ക് നേരെ അതിക്രമം; കയറിപ്പിടിക്കാന്‍ ശ്രമിച്ച ഒമാന്‍ പൗരനെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: കാപ്പാട് നടുറോഡില്‍ യുവതിക്ക് നേരെ ആതിക്രമം. ഒമാന്‍ പൗരനാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 7.45 ഓടെ സിദ്ധിക്ക് പള്ളി റോഡിലായിരുന്നു സംഭവം. ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയും ഷോല്‍ വലിച്ചൂരുകയും ചെയ്തു.

പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്. കൊയിലാണ്ടി എസ്.ഐ. ഷൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

Comments

COMMENTS

error: Content is protected !!