കായണ്ണയിൽ പ്രവാസി സംഗമം നടത്തി
പേരാമ്പ്ര: മുസ് ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കായണ്ണ ദഅവ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രവാസി സംഗമം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വാഴയിൽ ഇബ്രാഹിം ഹാജി അധ്യക്ഷനായിരുന്നു. പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഇമ്പിച്ചി മമ്മു ഹാജി മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് കുട്ടി ഉണ്ണികുളം, സി പി അസീസ്, അഹമ്മത് കുറ്റിക്കാട്ടൂർ, സാജിത് കോറോത്ത്, ഷാഹുൽ ഹമീദ് നടുവണ്ണൂർ, വി കെ സി ഉമർ മൗലവി, എം പോക്കർ കുട്ടി, എം കെ പരീദ്, കെ.സി ബഷീർ, എം കെ അബ്ദുസ്സമദ്, കെ അഹമ്മദ് കോയ, ബഷീർ നൊരവന, ഒ കെ അമ്മത്, കെ ടി കെ റഷീദ് നടുവണ്ണൂർ, സാജിദ് നടുവണ്ണൂർ, ബഷീർ കുന്നുമ്മൽ, ചേലേരി മമ്മുക്കുട്ടി, അഷ്റഫ് കൂരാച്ചുണ്ട്, അബ്ദുറസാഖ് മയങ്ങിൽ, ഷൗഖത്ത് കിനാലൂർ, റഹ്മാൻ, പി സി ബഷീർ, സി കെ അസീസ്, സി കെ അജ്നാസ്, പി സി അബൂബക്കർ, എം പി എ റഹ്മാൻ, ഗഫൂർ തോരായി, എൻ വി എ റഹ്മാൻ കായണ്ണ, അസ്സൻ കോയ പൂനത്ത്, സലാം കായണ്ണ സംസാരിച്ച.