CALICUTDISTRICT NEWS
കായണ്ണയിൽ മുസ്ലിം ലീഗ് നേതാവിന്റെ’ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേർക്ക് ബോംബേറ്. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പഞ്ചായത്തംഗവും ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പിസി ബഷീറിന്റെ വീടിന് നേർക്കാണ് ബോംബേറുണ്ടായത്.
മൂന്ന് ബോംബുകളാണ് എറിഞ്ഞത്. ഇതിൽ ഒരെണ്ണം പൊട്ടി. ആക്രമണത്തിൽ പ്രതിഷേധിച്ച് കായണ്ണയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ യുഡിഎഫ് ഹർത്താൽ നടത്തും.
Comments