കായലാട്ട് രവീന്ദ്രൻ നാടക പ്രതിഭ അവാർഡ് മനോജ് നാരായണന്

കൊയിലാണ്ടി: കായലാട്ട് രവീന്ദ്രൻ കെ.പി.എ.സിയുടെ ഓർമക്ക് അനുസ്മരണ സമിതി ഏർപ്പെടുത്തിയ ഏഴാമത് നാടകപ്രതിഭ അവാർഡിന് നടനും സംവിധായകനുമായ മനോജ് നാരായണൻ അർഹനായതായി സംഘാടകർ അറിയിച്ചു പതിനായിരത്തൊന്നു രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്.വിൽസൺ സാമുവൽ, ടി.വി.ബാലൻ, മേലൂർ വാസുദേവൻ എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഡിസംബർ 22 ന് അഞ്ചു മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ ആലങ്കോട് ലീലാകൃഷ്ണൻ അവാർഡ് സമ്മാനിക്കും. ഗായകൻ വി.ടി.മുരളി ഉദ്ഘാടനം ചെയ്യും
Comments

COMMENTS

error: Content is protected !!