കാരയാട് എ എം എൽ പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കാരയാട് എ എം എൽ പി സ്കൂളിൽ  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബോധി കലാ സാംസ്കാരി സമിതി, സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്, കുടുംബശ്രീ മലബാർ മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

 

മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി വി നാരായണൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എം എസ് ദിനേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിപി  അശോകൻ, കെ കെ ഹരികൃഷണൻ, ഡോ. മുഹമ്മദ് അഷറഫ്, ഡോ. അനുപ, ഡോ. സ്വപ്ന (മെഡിക്കൽ ഓഫീസർ, അരിക്കുളം) കെ കെ വേണുഗോപാൽ, ഷാലു കെ, സി.യു പ്രകാശൻ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!