കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുത് – കേരള കോണ്‍ഗ്രസ് (എം)  ധര്‍ണ്ണ നടത്തി


മലപ്പുറം : കേരള കോണ്‍ഗ്രസ് (എം ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാരുണ്യ ചികിത്സാ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെയും വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജ്ജ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. നിര്‍ധനരായ രോഗികള്‍ക്ക് കാരുണ്യ ലോട്ടറിയില്‍ കൂടി കുറഞ്ഞ കാലത്തിനുള്ളില്‍ 2300 കോടി രൂപ രണ്ടര ലക്ഷം പേര്‍ക്ക് ധനസഹായം നടത്താന്‍ കഴിഞ്ഞു. രാജ്യത്ത് തന്നെ ഇത്രയും ജനകീയമായ ചികിത്സ സഹായ പദ്ധതി വെറെയില്ലെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താണി പറഞ്ഞു. സര്‍ക്കാറിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയുമില്ലാതെ നടപ്പിലാക്കിയ ഈ ചികിത്സാ പദ്ധതി കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംയോജിപ്പിച്ച് നടപ്പിലാക്കാനുള്ള സര്‍ക്കാറിന്‍ ജനദ്രോഹ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം തുടര്‍ന്നു. സുന്ദരന്‍ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. എം എ തോമസ്, കെ. പി.എ നസീര്‍, അഡ്വ. ജെയ്‌സണ്‍ തോമസ്, അഡ്വ. സാജു ജോര്‍ജ്ജ്, കെ കെ നാസര്‍ഖാന്‍, മേഴ്‌സി ജെയിംസ്, പി വി തോമസ്, എഡ്‌വിന്‍ തോമസ്, സേവ്യര്‍ ഇയാലില്‍ , ജോസ് പണ്ടാറപ്പള്ളി, രാജു കെ ചാക്കോ, ഷാനവാസ് മേലാറ്റൂര്‍, ധനേഷ് കുമാര്‍ പാണ്ടിക്കാട്, ബീന വിന്‍സെന്റ്, നിസാര്‍ തഞ്ചേരി, സുരേഷ് തിരൂര്‍ക്കാട്, ബാബുരാജ്, കെ എല്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

COMMENTS

error: Content is protected !!