കാ​റി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യെ​ത്തി​യ നാ​ലു​പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ

ബാ​ലു​ശ്ശേ​രി: കാ​റി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യെ​ത്തി​യ നാ​ലു​പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. വ​ട്ടോ​ളി ബ​സാ​ർ-​കി​നാ​ലൂ​ർ റോ​ഡി​ൽ പൂ​ള​ക്ക​ണ്ടി​യി​ൽ കാ​റി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി എ​ത്തി​യ തു​രു​ത്യാ​ട് ഫു​ഹാ​ദ് സെ​നീ​ൻ, പ​നാ​യി പി.​ടി. റാ​ഷി​ദ്, കോ​ക്ക​ല്ലൂ​ർ മു​ഹ​മ്മ​ദ് റാ​ഫി, കോ​ക്ക​ല്ലൂ​ർ വി​ഷ്ണു​പ്ര​സാ​ദ് എ​ന്നി​വ​രെ​യാ​ണ് ബാ​ലു​ശ്ശേ​രി എ​സ്.​ഐ പി. ​റ​ഫീ​ഖും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന് 0.2 ഗ്രാം ​എം.​ഡി.​എം.​എ​യും 5.8 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. എ.​എ​സ്.​ഐ മു​ഹ​മ്മ​ദ് പു​തു​ശ്ശേ​രി, സി.​പി.​ഒ ജം​ഷി​ദ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Comments

COMMENTS

error: Content is protected !!