DISTRICT NEWSKOYILANDILOCAL NEWS
കാറും ബസ്സും കൂട്ടിയിടിച്ചു
കൊയിലാണ്ടി: ദേശീയ പാതയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇന്നലെ രാത്രി 12 മണിയോടെ വെറ്റിലപ്പാറയ്ക്ക് സമീപമാണ് അപകടം മുന്നാറിലേക്ക് ടൂര്‍ പോവുകയായിരുന്ന പയ്യന്നൂര്‍ പെരുമ്പയിലെ ബബിത ട്രാവല്‍സിന്റെ KL 13.AE. 5900 നമ്പര്‍ ബസ്സും എയര്‍പോര്‍ട്ടില്‍ നിന്നും വരുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറില്‍ ഉണ്ടായിരുന്നയാത്രക്കാര്‍ക്ക് ചെറിയ പരുക്കുകള്‍ പറ്റി. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments