പോലീസുകാരന് സൂര്യാഘാതമേറ്റു


കൊയിലാണ്ടി : പൊള്ളുന്ന വെയിലില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്ത പോലീസുകാരന് സൂര്യാഘാതമേറ്റു .കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവനാണ് ഇന്നലെ റെയില്‍വെ ഓവര്‍ ബ്രിഡ്ജ് ജംഗ്ഷനില്‍ വാഹന പരിശോധന നടത്തിവരവെ സൂര്യാഘാതമേറ്റത്. ഡ്യൂട്ടി കഴിഞ്ഞപ്പോഴാണ് പുറത്തു മുതുകിനു താഴെ പൊള്ളലേറ്റത് ശ്രദ്ധയില്‍ പെട്ടത് .ഉടന്‍ തന്നെ കൊയിലാണ്ടി ഗവമെന്റ് താലൂക് ആശുപത്രിയില്‍ ചികിത്സ തേടിയതില്‍ സൂര്യാഘാതമേറ്റതാണ് എന്ന് ഡോക്ടര്‍ സ്ഥിതീകരിച്ചു്.

Comments

COMMENTS

error: Content is protected !!