DISTRICT NEWS

കാലവര്‍ഷക്കാലത്ത് കടലിലെ രക്ഷാപ്രവര്‍ത്തനം: തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ പ്രവര്‍ത്തിക്കും. വി.എച്ച്.എഫ്. ചാനല്‍ 16-ല്‍ 24 മണിക്കൂറും പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2414039, 2414863, ഇ-മെയില്‍: portofficekkd@gmail.com

പൊന്നാനി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, അഴീക്കല്‍, കാസർഗോഡ് തുറമുഖങ്ങളില്‍ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെടാം:

പൊന്നാനി- 0494 2666058, കോഴിക്കോട്- 0495 2767709, വടകര- 0496 2515414, തലശ്ശേരി- 0490 2320012, കണ്ണൂര്‍- 0497 2731866, അഴീക്കല്‍- 0497 2771413, കാസര്‍ഗോഡ്- 04994230122.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button