പുത്തുമല, പാതാര്‍ ജുമുഅത്ത് പള്ളികളുടെ പുനര്‍ നിര്‍മ്മാണം: സമുദായ സംഘടനകളുടെ യോഗം വിളിക്കും : വഖ്ഫ് ബോര്‍ഡ്

2019 ആഗസ്റ്റ് മാസത്തിലുണ്ടായ ഉരൂള്‍പൊട്ടലില്‍ പൂര്‍ണ്ണമായും നശിച്ചുപോയ വയനാട് ജില്ലയിലെ  മേപ്പാടി പുത്തുമല, മലപ്പൂറം ജില്ലയിലെ നിലമ്പൂര്‍ പാതാര്‍ എന്നീ ജുമുഅത്ത് പള്ളികളുടെ പുനര്‍നിര്‍മ്മാണത്തിന് സമുദായ സംഘടനകളുടെ സംസ്ഥാന തല നേതാക്കളുടെ യോഗം 01.10.2019ന് വൈകുന്നേരം 4.30 മണിക്ക് വഖ്ഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷണല്‍ ഓഫീസില്‍ വിളിച്ചു ചേര്‍ക്കുന്നതിന് വഖ്ഫ് ബോര്‍ഡ് തീരുമാനിച്ചു.  വിവിധ മുസ്ലിം സംഘടനാ/സ്ഥാപന പ്രതിനിധികളുമായി മേപ്പാടിയില്‍ വെച്ച് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് നടത്തിയ കൂടിയാലോചനാ യോഗത്തിലാണ് തീരുമാനം. യോഗം വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പാക്കേജില്‍ നിന്നും അര്‍ഹമായ സാമ്പത്തിക സഹായം അടിയന്തിരമായി ലഭ്യമാക്കുന്നതിനും വഖ്ഫിന്റെ നഷ്ട്ടപ്പെട്ട രേഖകള്‍ സംഘടിപ്പിക്കുന്നതിനും പുതിയ ശ്മശാനത്തിന് ജില്ലാ കലക്ടറില്‍ നിന്നും അനുമതി ലഭ്യമാക്കുന്നതിനും വഖ്ഫ് ബോര്‍ഡ് ഇടപെടുന്നതിനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ബോര്‍ഡ് മെമ്പര്‍മാര്‍ എം.സി. മായിന്‍ഹാജി അദ്ധ്യക്ഷത വഹിച്ചു. ബോര്‍ഡ് മെമ്പര്‍ അഡ്വ.പി.വി.സൈനുദ്ദീന്‍, പി.പി.എ.കരീം, യോഗത്തില്‍ ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ.പി.വി.സൈനുദ്ദീന്‍, അബൂബക്കര്‍ റഹ്മാനി (സമസ്ത കേരള ജംഇയത്തുല്‍ ഉലമ), കെ.കെ.മുഹമ്മദ് ഫൈസി (എസ്.വൈ.എസ്), ഉസ്മാന്‍ കാഞ്ഞായി (എസ്.എം.എഫ്), പോക്കര്‍ ഫാറുഖി (കെ.എന്‍.എം), നവാസ്.കെ    (ജമാഅത്തെ ഇസ്ലാമി), മുഹമ്മദ്.എം (എം.ഇ.എസ്), അബ്ദുസ്സലാം.കെ.എം (വിസ്ഡം), എം.ബാപ്പൂട്ടി (വയനാട് മുസ്ലിം ഓര്‍ഫനേജ്), ഹാരിസ് ബാഖവി (ജിപ്‌സ് ഫൗണ്ടേഷന്‍), ടി.ഹംസ, പി.കെ.അശ്‌റഫ്, പുത്തുമല ജുമുഅത്ത് പള്ളി ഭാരവാഹികളായ കെ.മുഹമ്മദലി,. എം.പി.ഫാറുഖ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.എ. സുലൈമാന്‍ സ്വാഗതവും ഡിവിഷണല്‍ ഓഫീസര്‍ എന്‍.റഹിം നന്ദിയും രേഖപ്പെടുത്തി.
Comments

COMMENTS

error: Content is protected !!