DISTRICT NEWS

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വനിതാ സെക്യൂരിറ്റി ഗാർഡ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വനിതാ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം നടത്തുന്നു. സപ്തംബര്‍ 2-ന് രാവിലെ 7.30 മുതല്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ കായികക്ഷമതാ പരിശോധന നടക്കും. പരിശോധനയില്‍ പങ്കെടുക്കുന്നവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നല്‍കിയ നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പേര്, വയസ്, കമ്മ്യൂണിറ്റി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഹാജരാക്കണം. കുറഞ്ഞത് 5 കായിക ഇനങ്ങളില്‍ യോഗ്യത നേടുന്നവര്‍ക്ക് 3-ന് രാവിലെ 10 മണിക്ക് ഭരണകാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ 2022 ജനുവരി 1-ന് 40 വയസ് കവിയാത്ത, കുറഞ്ഞത് 157 സെന്റിമീറ്റര്‍ ഉയരമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഉയര്‍ന്ന കാഴ്ചശക്തിയുള്ളവരായിരിക്കണം. എസ്.പി.സി., എന്‍.സി.സി. സര്‍ട്ടിഫിക്കറ്റുകളും സ്‌പോര്‍ട്‌സ്, ഗെയിംസ് ഇനങ്ങളിലുള്ള ജില്ലാ-യൂണിവേഴ്‌സിറ്റി തലം മുതല്‍ മുകളിലേക്കുള്ള നേട്ടങ്ങളും അധികയോഗ്യതകളാണ്. ദിവസം 755 രൂപയും മാസം പരമാവധി 20385 രൂപയുമാണ് വേതനം. വിശദമായ വിജ്ഞാപനം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍. 1224/2022

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button