DISTRICT NEWS

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

വോളിബോള്‍ താരസംഗമം 11-ന്

കാലിക്കറ്റ് സര്‍വകലാശാലക്കു വേണ്ടി കഴിഞ്ഞ അര നൂറ്റാണ്ടിനിടെ വോളിബോള്‍ കോര്‍ട്ടില്‍ ദേശീയ-അന്തര്‍ദേശീയ സാന്നിദ്ധ്യമറിയിച്ച പുരുഷ-വനിതാ താരങ്ങള്‍ ഒത്തുചേരുന്നു. 11-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സിലാണ് ‘ഓര്‍മയിലേക്കൊരു സ്മാഷ്’ എന്ന പേരില്‍ സംഗമം. അന്താരാഷ്ട്ര വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സഹോദരങ്ങളായ ജോസ് ജോര്‍ജ്ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്, അന്തര്‍ദേശീയ താരങ്ങളായ സിറിള്‍ സി. വെള്ളൂര്‍, സാലി ജോസഫ്, ജെയ്‌സമ്മ മൂത്തേടന്‍, ഗീതാ വളപ്പില്‍ ഉള്‍പ്പെടെയുള്ള അര്‍ജുന അവാര്‍ഡ് ജേതാക്കളടക്കം ആയിരത്തോളം കളിക്കാര്‍ പങ്കെടുക്കും. 12.30-ന് കായികവകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ., കാലിക്കറ്റ് മുന്‍താരവും എം.എല്‍.എ.യുമായ മാണി സി. കാപ്പന്‍, വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് എന്നിവരും പങ്കെടുക്കും. വൈകീട്ട് 5 മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വോളിബോള്‍ പ്രദര്‍ശന മത്സരവും നടക്കുമെന്ന് കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പി.ആര്‍. 756/2022

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി പാനല്‍ തയ്യാറാക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 10-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ academicmscclt@gmail.com, ഫോണ്‍ 0494 2407325

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസ് പഠന വിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിലേക്കായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 13-ന് രാവിലെ 10.30-ന് പഠന വകുപ്പില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. ഫോണ്‍ 0494 2407514

കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് പഠന വിഭാഗത്തില്‍ ഒഴിവുള്ള അഞ്ച് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി, വിഷയങ്ങളില്‍ പി.ജി.യും പി.എച്ച്.ഡി.യുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 13-ന് രാവിലെ 10 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂവിന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2407374 പി.ആര്‍. 757/2022

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button