കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
ഇന്റഗ്രേറ്റഡ് പി.ജി. രജിസ്‌ട്രേഷന്‍ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 6 വരെ നീട്ടി. പി.ആര്‍. 1047/2022
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ആഗസ്ത് 15-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് വിവരങ്ങളടക്കം വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1048/2022
ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പുനഃപരീക്ഷ
എസ്.ഡി.ഇ. ബിരുദ വിദ്യാര്‍ത്ഥികളുടെ 2, 3, 4 സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പുനഃപരീക്ഷ യഥാക്രമം ജൂലൈ 30, ആഗസ്ത് 1, 2 തീയതികളില്‍ നടക്കും. പരീക്ഷയുടെ വിശദമായ സമയക്രമവും ഓണ്‍ലൈന്‍ ലിങ്കും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. പി.ആര്‍. 1049/2022
പരീക്ഷ
നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ആഗസ്ത് 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ജൂലൈ 29 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും ആഗസ്ത് 22-നും ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും ആഗസ്ത് 23-നും തുടങ്ങും. പി.ആര്‍. 1050/2022
പരീക്ഷ മാറ്റി
ആഗസ്ത് 3-ന് തുടങ്ങാന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 10-ലേക്ക് മാറ്റി. പി.ആര്‍. 1051/2022
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1052/2022
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2020 റഗുലര്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1053/2022