കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

പ്ലാന്റേഷന്‍ അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനത്തില്‍ പ്ലാന്റേഷന്‍ അസിസ്റ്റന്റ് താത്കാലിക നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ യോഗ്യരായവര്‍ക്ക് രേഖകള്‍ 20 വരെ തപാല്‍ വഴി സമര്‍പ്പിക്കാം. വിലാസം- രജിസ്ട്രാര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, പി.ഒ. 673635, മലപ്പുറം (ജില്ല). യോഗ്യരായവരുടെ പേരുവിവരങ്ങളും നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍. പിആര്‍ 631/2022

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2020, സപ്ലിമെന്ററി ഡിസംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പിആര്‍ 632/2022

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക് (ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി) ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 19-ന് നടക്കും. സമയക്രമം വെബ്‌സൈറ്റില്‍.
ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020, ഏപ്രില്‍ 2021 എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17 മുതല്‍ 19 വരെ തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. പിആര്‍ 633/2022

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി, മൂന്നാം സെമസ്റ്റര്‍ എം.കോം നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍. പിആര്‍ 634/2022

കോണ്‍ടാക്റ്റ് ക്ലാസ്

വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ പിജി 2019 പ്രവേശനം സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കോണ്‍ടാക്റ്റ് ക്ലാസുകള്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ 18ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം. പിആര്‍ 635/2022

സുവേഗയിലേക്ക് രാത്രി എട്ട് മണി വരെ വിളിക്കാം

കാലിക്കറ്റ് സര്‍വകലാശാല ഡിജിറ്റല്‍ സ്റ്റുഡന്റ് സര്‍വീസ് സെന്ററായ സുവേഗ മെയ് 16 മുതല്‍ രാത്രി എട്ട് മണിവരെ പ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികളുടെ പരീക്ഷ, സര്‍ട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങള്‍ക്ക് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഫോണില്‍ മറുപടി ലഭിക്കും. നമ്പര്‍ 0494 2660600 പിആര്‍ 636/2022

പരീക്ഷാ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എംഎ ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 (201819, 2020 പ്രവേശനം) പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴകൂടാതെ മെയ് 18 വരെയും 170 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. പിആര്‍ 637/2022

ബിവോക് ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022, സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2021, ഏപ്രില്‍ 2020 പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴകൂടാതെ മെയ് 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. പിആര്‍ 638/2022

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എംബിഎ റഗുലര്‍/സപ്ലിമെന്ററി എംബിഎ ഹെല്‍ത്‌കെയര്‍ മാനേജ്‌മെന്റ് ജനുവരി 2021 കോവിഡ് പ്രത്യേക പരീക്ഷകള്‍ക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍. പിആര്‍ 639/2022

Comments

COMMENTS

error: Content is protected !!