KOYILANDILOCAL NEWS
കാലിത്തീറ്റ വിതരണം ചെയ്തു

അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന കാലിത്തീറ്റയുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി അയൂബ് നിര്‍വ്വഹിച്ചു. ചോമ്പാല മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് റീന രയരോത്ത്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉഷ ചാത്തങ്കണ്ടി, മെമ്പര്‍മാരായ ശ്രീജേഷ്, ശുഭ മുരളീധരന്‍ പഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: ആര്‍.ബാബുരത്‌നം എന്നിവര്‍ പങ്കെടുത്തു. ഓരോ ഗുണഭോക്താവിനും 30 കി.ഗ്രാം കാലിത്തീറ്റ, രണ്ടര കി.ഗ്രാം വൈക്കോല്‍ മിശ്രിതം, കേരമിന്‍ മിനറല്‍ മിശ്രിതം എന്നിവ വിതരണം ചെയ്തു.
Comments