കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവർത്തിയുടെ ഉദ്ഘാടനം ഒക്ടോബർ 29ന്

കോരപ്പുഴയിലെ ചളിയും മണലും നീക്കി പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവർത്തിയുടെ ഉദ്ഘാടനം ഒക്ടോബർ 29ന് രാവിലെ 11 മണിക്ക് നടക്കും. ചടങ്ങിൽ മന്ത്രിമാരായ എ കെ  ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.

റെയിൽവേ പാലം മുതൽ അഴിമുഖം വരെ അടിഞ്ഞുകൂടിയ ചളിയും മണലും നീക്കി പുഴയുടെ സ്വാഭാവികത വീണ്ടെടുക്കുന്നതാണ് പദ്ധതി. രണ്ടുലക്ഷത്തോളം ക്യൂബിക് മീറ്റർ മണലും ചളിയുമാണ് പുഴയിൽനിന്നു നീക്കം ചെയ്യേണ്ടത്. സർക്കാർ ഇതിനായി 3.75 കോടി രൂപയാണ്  അനുവദിച്ചത്.

2017 ഡിസംബറിൽ ഭരണാനുമതി ലഭിക്കുകയും 2019 നവംബറിൽ ടെൻഡർ പൂർത്തിയാവുകയും ചെയ്ത പദ്ധതിയാണിത്. ആദ്യ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയശേഷം റീ ടെൻഡറിലൂടെയാണ് പുതിയ  കമ്പനിക്ക് കരാർ നൽകിയത്.

Comments

COMMENTS

error: Content is protected !!