KOYILANDILOCAL NEWS
കാളിയാട്ടം ചടങ്ങുകളിൽ മാത്രം
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കാക്കി ചടങ്ങുകളില്‍ മാത്രം ഒതുക്കി നടത്താന്‍ തീരുമാനിച്ചു. ക്ഷേത്ര ഓഫിസില്‍ നടന്ന യോഗമാണ് തീരുമാനമെടുത്തത്. ശീവേലിക്ക് ആനയുണ്ടാകില്ല. വലിയ വിളക്ക് കാളിയാട്ടം ദിവസങ്ങളില്‍ നാന്ദകം എഴുന്നള്ളിക്കാന്‍ മാത്രം ഒരു പിടിയാന ഉണ്ടാകും. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ അധ്യക്ഷം വഹിച്ചു. തഹസില്‍ദാര്‍ ഗോകുല്‍ദാസ്, എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ.വേണു,ഇളയിടത്ത് വേണുഗോപാല്‍, ടി കെ.രാജേഷ്, പ്രമോദ് തുന്നോത്ത്, ഇ.എസ്.രാജന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, ടി.കെ.രാധാകൃഷ്ണന്‍, എം.പത്മനാഭന്‍, ഇ.പ്രശാന്ത്, എ.കെ.ശ്രീജിത്ത്, എസ്.ഐ.രാജേഷ്, ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments