കോഴിക്കോട് തിമിംഗല ഛര്‍ദിയുമായി രണ്ടുപേര്‍ അറസ്റ്റിൽ

തിമിംഗല ഛര്‍ദിയുമായി രണ്ടുപേര്‍ അറസ്റ്റിലായി. കിഴക്കോത്ത് ആയിക്കോട്ടിൽ അജ്‌മൽ റോഷൻ(29), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരെയാണ് തിമിംഗല ഛർദി വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് എന്‍ ജി ഒ ക്വാട്ടേഴ്‌സ് പരിസരത്ത് വെച്ച്‌ വനപാലകരുടെ പിടിയിലായത്.

താമരശ്ശേരി ഫോറസ്‌റ്റ് റെയ്ഞ്ച് ഓഫിസർ എംകെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോ തിമിംഗല ഛർദിയുമായി ഇവർ പിടിയിലായത്.

ഇന്തോനേഷ്യല്‍ നിന്നാണ് തിമിംഗല ഛര്‍ദി എത്തിച്ചതെന്നാണ് സൂചന.  ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!