കിക്കോഫ് 2022; ഫുട്ബോൾ പരിശീലന ക്യാമ്പ് തുടങ്ങി

കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യു പി സ്കൂളിൽ ഒരാഴ്ച കാലം നീണ്ടു നിൽക്കുന്ന ഫുട്ബോൾ പരിശീലക്യാമ്പ് തുടങ്ങി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി സബീഷ് അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ സുനിത കക്കുഴിയിൽ സംസാരിച്ചു. പരിശീലകൻ ഇ കെ ഗഫൂർ, അരുൺ പ്രസാദ്, പി സബീന, സുരേന്ദ്രൻ കുയ്യാലിൽ, പി കെ രജിന, എം എം സ്മിത സി എസ് അമൽജിത്ത്, വി എസ് അശ്വിനി, എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക ശ്രീജ പാലോളി സ്വാഗതവും എ ടി വിനീഷ് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!