കിസാൻ സഭ ദേശീയ സമ്മേളനം കൊടിമര ജാഥക്ക് സ്വീകരണം നൽകി
കൊയിലാണ്ടി: അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള കൊടിമര ജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. ഡിസംബർ 12 മുതൽ 16 വരെ തൃശൂരിൽ നടക്കുന്ന സമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ കയ്യൂരിൽ നിന്ന് സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയുടെ നേതൃത്വത്തിലാണ് കൊണ്ടുവരുന്നത് .കൊയിലാണ്ടി നഗരത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സി.ഐ.ടി. യു. ഏരിയാ സെക്രട്ടറി സി.അശ്വനി ദേവ് അധ്യക്ഷത വഹിച്ചു. നരസഭ അധ്യക്ഷ കെ.പി.സുധ ജാഥാ ലീഡറെയും ജില്ലാ കമ്മിറ്റി അംഗം ടി.വി.ഗിരിജ ജാഥാ മാനേജർ സംസ്ഥാന ജോ. സെക്രട്ടറി വി.എം.ഷൗക്കത്തിനെയും ഷാൾ അണിയിച്ചു. ഏരിയാ കമ്മിറ്റിയുടെ ഉപഹാരം നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ ജാഥാ നേതാക്കൾക്ക് സമർപ്പിച്ചു.
ജാഥാ ലീഡർ വത്സൻ പനോളി, ജോർജ്ജ് എം.തോമസ്, എം.മെഹബൂബ്, പി.വിശ്വൻ, ബാബു പറശ്ശേരി, ഇ.കെ.നാരായണൻ, കെ.ഷിജു, കെ.പി.ചന്ദ്രി, പി.കെ.ബാബു, പി.സി.സതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.