കൃഷി വകുപ്പ് ജീവനി പദ്ധതി തുടങ്ങി

കൊയിലാണ്ടി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന നമ്മുടെ കൃഷി,നമ്മുടെ ആരോഗ്യം എന്ന ജീവനി പദ്ധതി കൊയിലാണ്ടി നഗരസഭയില്‍ തുടങ്ങി. വിഷ വിമുക്ത പച്ചക്കറികളുടെ ഉല്‍പ്പാദനം ലക്ഷ്യമാക്കി കൃഷി വകുപ്പ് 470 ദിവസം നീണ്ടു നില്‍ക്കുന്ന പദ്ധതിക്കാണ് രൂപം നല്‍കിയത്. കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസില്‍ കൊയിലാണ്ടി കൃഷി ഓഫീസര്‍ ശുഭശ്രി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. പ്രധാനാധ്യാപകന്‍ ജി.കെ.വേണു അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം.പ്രസാദ്,വി.രാജഗോപാലന്‍,ഫീല്‍ഡ് അസിസ്റ്റന്റ് ഹരിപ്രിയ,ദിയ എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!