പൂ​നൂ​ര്‍ പാ​ലം മു​ത​ല്‍ ത​ച്ചം​പൊ​യി​ല്‍ വ​രെ​ ന​ടു​റോ​ഡി​ല്‍ അ​റ​വു​മാ​ലി​ന്യം ത​ള്ളി

താ​മ​ര​ശേ​രി: ന​ടു​റോ​ഡി​ല്‍ അ​റ​വു മാ​ലി​ന്യം ത​ള്ളി. കൊ​യി​ലാ​ണ്ടി-​എ​ട​ണ്ണ സം​സ്ഥാ​ന പാ​ത​യി​ലെ പൂ​നൂ​ര്‍ പാ​ലം മു​ത​ല്‍ ത​ച്ചം​പൊ​യി​ല്‍ വ​രെ​യും, ത​ച്ചം​പൊ​യി​ലി​ല്‍ നി​ന്ന് ക​ത്ത​റ​മ്മ​ലി​ലേ​ക്ക് പോ​വു​ന്ന റോ​ഡി​ലൂ​ടെ​യാ​ണ് ചീ​ഞ്ഞ​ളി​ഞ്ഞ അ​റ​വു​മാ​ലി​ന്യം ചാ​ക്കി​ല്‍ കെ​ട്ടി വ​ലി​ച്ചെ​റി​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് നാ​ടു നീ​ളെ മ​ലി​ന്യം വി​ത​റി​യ​ത്.

പൂ​നൂ​ര്‍ , ചീ​നി​മു​ക്ക്, അ​വേ​ലം, ത​ച്ചം​പൊ​യി​ല്‍ , പ​ള്ളി​പ്പു​റം, ഈ​ര്‍​പ്പോ​ണ, ക​ത്ത​റ​മ്മ​ല്‍ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്ക​ട​ക​ളി​ല്‍ നി​ന്ന് ചാ​ക്കു​ക​ളി​ല്‍ കെ​ട്ടി ശേ​ഖ​രി​ക്കു​ന്ന അ​റ​വു​മാ​ലി​ന്യം വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​വു​മ്പോ​ള്‍ റോ​ഡി​ലേ​ക്കും മ​റ്റും തു​റ​ന്നു​വി​ട്ട​താ​ണെ​ന്ന് ക​രു​തു​ന്നു. റോ​ഡി​ല്‍ വീ​ണ മാ​ലി​ന്യം വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി ച​ത​ഞ്ഞ​ര​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

ക​ടു​ത്ത ദു​ര്‍​ഗ​ന്ധം കാ​ര​ണം യാ​ത്ര​ക്കാ​രും സ​മീ​പ വീ​ടു​ക​ളി​ലു​ള്ള​വ​രും ദു​രി​ത​ത്തി​ലാ​യി. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. മു​ഹ​മ്മ​ദ​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ന​ജീ​ബ് കാ​ന്ത​പു​രം എന്നിവർ സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് താ​മ​ര​ശേരി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യം എ​ടു​ക്കു​ന്ന വാ​ഹ​നം എ​ത്തി​ച്ച് റോ​ഡി​ല്‍ നി​ന്ന് അ​റ​വു​മാ​ലി​ന്യം എ​ടു​ത്തു​മാ​റ്റി​.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ച​മ​ല്‍ കൊ​ള​മ​ല​യി​ല്‍ ചാ​ക്കി​ല്‍ നി​റ​ച്ച അ​റ​വു മാ​ലി​ന്യം പി​ക്ക​പ്പ് വാ​നി​ലെ​ത്തി​ച്ച് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ റോ​ഡി​ല്‍ ത​ള്ളി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ താ​മ​ര​ശേ​രി​യി​ലെ മ​ഞ്ജു ചി​ക്ക​ന്‍ സ്റ്റാ​ള്‍ ഉ​ട​മ റ​ഫീ​ക്കി​നെ​തിരേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 25,000 രൂ​പ പി​ഴ​യി​ടു​ക​യും ചെ​യ്തി​രു​ന്നു.

Comments

COMMENTS

error: Content is protected !!