CRIME
കീഴരിയൂരിൽ ഒറീസ സ്വദേശി കഞ്ചാവുമായി പിടിയില്‍
ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുന്ന ഒറീസ സ്വദേശി കഞ്ചാവുമായി പിടിയില്‍. കീഴരിയൂര്‍ മാവിന്‍ചുവടിലെ ഇയാളുടെ താമസസ്ഥലത്തുനിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. 40 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒറീസ സ്വദേശിയായ ഷെയ്ക്ക് അഷ്‌കര്‍ (27) നെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കൊയിലാണ്ടി എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments