LOCAL NEWSUncategorized
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ടും പൗര മുഖ്യനുമായിരുന്ന മാക്കണഞ്ചേരി കേളപ്പൻ്റെ പത്താം ചരമദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ടും പൗര മുഖ്യനുമായിരുന്ന മാക്കണഞ്ചേരി കേളപ്പൻ്റെ പത്താം ചരമദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.കാലത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.അനുസ്മരണ സമ്മേളനം DCC ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ചുക്കോേത്ത് ബാലൻ നായർ ,ബി.ഉണ്ണികൃഷ്ണൻ, ടി.കെ ഗോപാലൻ, സവിത നിരത്തിൻ്റെ മീത്തൽ, ഒ.കെ.കുമാരൻ, ശശി പറോളി, അശോകൻ പാറക്കീൽ, പ്രജേഷ് മനു ടി.എം, പി.കെ.ഗോവിന്ദൻ ,വിശ്വൻ കെ ,ശശി കല്ലട, കെ.പി.സ്വപ്നകുമാർ പ്രസംഗിച്ചു.
Comments