യു രാജീവൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികവും ഫോട്ടോ അനാഛാദനവും നടത്തി

കൊയിലാണ്ടി സർവ്വീസ് ബേങ്ക് പ്രസിഡന്റും മുൻ ഡി സി സി പ്രസിഡന്റുമായിരുന്ന യു രാജീവൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. ബേങ്ക് പ്രസിഡന്റ് പി രത്നവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് രജിസ്റ്റാർ എം രജിത ഫോട്ടോ അനാഛാദനം ചെയ്തു. രാഷ്ടിയ , സഹകരണ രംഗത്തെ പ്രമുഖരായ വി വി സുധാകരൻ,  ഇ കെ അജിത്ത്, വൈശാഖ് കെ കെ,  ഇ.എസ്  രാജൻ, അഡ്വ.കെ വിജയൻ , വി പി ഭാസ്കരൻ, കെ പി രമേശൻ, ഉണ്ണികൃഷ്ണൻ പുക്കാട്, ദാമോദരൻ മാസ്റ്റർ, നടേരി ഭാസ്കൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ എ അയജ് കുമാർ സ്വാഗതവും ബേങ്ക് വൈസ് പ്രസിഡന്റ് കെ പി വിനോദ് കുമാർ നന്ദിയും പറഞ്ഞു.

Comments
error: Content is protected !!