കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ ധർണാ സമരം നടത്തി
കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കീഴരിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കാലത്ത് 9 മണി മുതൽ 6 മണി വരെ ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തുക, അവധിയിൽ പ്രവേശിച്ച ലാബ് ടെക്നീഷ്യനു പകരം ആളെ നിയമിക്കുക, മരുന്ന് ക്ഷാമം പരിഹരിക്കുക, ആശുപത്രി കെട്ടിട നിർമാണം പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ ധർണാ സമരം നടത്തി.
അടിയന്തര പ്രാധാന്യമുള്ള ഈ വിഷയത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് കാണിക്കുന്ന അനാസ്ഥ പ്രതിഷേധാർഹമാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡി സി സി ജനറൽ
സിക്രട്ടറി രാജേഷ് കീഴരിയൂർ പ്രസ്താവിച്ചു. ചടങ്ങിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആദർശ് അശോക് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ചുക്കോത്ത് ബാലൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർ ഇ എം മനോജ് , ശശി കല്ലട, ഷിനിൽ ടി കെ, ദീപേഷ് നടുവത്തൂർ എന്നിവർ പ്രസംഗിച്ചു. കെ പി സ്വപ്നകുമാർ, ദീപക വേണുഗോപാൽ, അർജുൻ എസ്, ആദിൽ കെ, സഹദ് കെ, ജിത്തു രാജ് ,വസുദേവ് ടി കെ, ആദർശ് നടുവത്തൂർ, പ്രജേഷ് മനു ടി എം, ബിജു പി ടി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.