പുളിമൂട്ട് സ്ഥാപിച്ച് തകർന്ന തീരദേശ റോഡ് പുനർ നിർമിക്കുക: യൂത്ത് കോൺഗ്രസ് നിരാഹാര സമരം നടത്തി

കാപ്പാട്: അഴീക്കൽ- കാപ്പാട് – പൊയിൽക്കാവ് കടലിൽ പുളിമൂട്ട് സ്ഥാപിക്കുക, തകർന്ന തീരദേശ റോഡ് പുനർനിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിൽ ഏകദിന നിരാഹാര സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ്‌ ലാൽ ഉദ്‌ഘാടനം ചെയ്തു. ബ്ലുഫ്ലാഗ് ഡെസ്റ്റിനേഷൻ പദവി ലഭിച്ച കാപ്പാട് കടൽത്തീരത്തെ അവഗണിച്ച് കാപ്പാട് ടൂറിസത്തെ തകർക്കുകയും, തീരദേശ നിവാസികളുടെ സുരക്ഷയെ വില കുറച്ചു കാണുകയും ചെയ്ത് ധൂർത്തിന് വേണ്ടിയാണ് സർക്കാർ പണം കണ്ടെത്തുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എം. ധനീഷ്‌ ലാൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സൂഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. സമാപനം വൈകീട്ട് 6 മണിക്ക് യു. ഡി. എഫ് ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ഉദ്‌ഘാടനം ചെയ്തു. കണ്ണഞ്ചേരി വിജയൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് നിതിൻ തിരുവങ്ങൂർ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്‌, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെറിൽ ബോസ്‌ സി.ടി, ഷബീർ എളവനക്കണ്ടി, മനോജ് കാപ്പാട്, കെ.കെ ഫാറൂഖ്, എ. കെ ജാനിബ്, ഷഫീർ കാഞ്ഞിരോളി,റംഷി കാപ്പാട്, എന്നിവർ സംസാരിച്ചു. ഷിജീഷ് തുവ്വക്കോട്, ആഷിക് തിരുവങ്ങൂർ,അക്ഷയ് രവീന്ദ്രൻ, അനൂപ് കാട്ടിലപ്പീടിക, ആദർശ് മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!