MAIN HEADLINES

കീവിൽ കർഫ്യൂ പിൻവലിച്ചു; വിദ്യാർഥികൾ റെയിൽവേ സ്റ്റേഷനിലെത്തണമെന്ന് ഇന്ത്യൻ എംബസി

കീവ് : വാരാന്ത്യ കർഫ്യൂ പിൻവലിച്ചതിന് പിന്നാലെ കീവിലുള്ള എല്ലാ വിദ്യാർഥികളോടും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ യുക്രൈനിലുള്ള ഇന്ത്യൻ എംബസിനിർദേശം നൽകി . യുക്രെയ്‌ൻ തലസ്ഥാനമായ കീവിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് നീങ്ങണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതിനായി യുക്രൈൻ റെയിൽവെ സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. നഗരത്തിലെ വാരാന്ത്യ കർഫ്യു അവസാനിച്ചതിനെ തുടർന്നു കീവിൽ നിരവധി പ്രദേശങ്ങളിൽ കെട്ടിടങ്ങൾക്കുനേരെ ആക്രമണവും തെരുവിൽ സംഘർഷ സ്‌ഥിതിയും ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംബസിയുടെ നിർദേശം

അതേസമയം യുക്രൈനിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാന്‍ സ്‌പൈസ്‌ജെറ്റ് ബുഡാപെസ്റ്റിലേയ്ക്ക് സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ബോയിങ് 737 എംഎഎക്സ് വിമാനമായിരിക്കും സ്പെഷ്യൽ സർവീസ് നടത്തുക.
ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 24 മണിക്കൂറിനിടെ രണ്ടാം തവണ ഉന്നതതലയോഗം ചേർന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button