കുടിവെള്ള പദ്ധതി പ്രവൃത്തി മന്ത്രി ശ്രീ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ : രൂക്ഷമായ കുടി വെളള പ്രശ്നം അനുഭവിക്കുന്ന കായലാട് കുറ്റിയിൽ ഭാഗത്തെയും മാവുള്ള കണ്ടി ഭാഗത്തെയും 60 ഓളം കുടുബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് മന്ത്രി ശ്രീ ടി.പി രാമകൃഷ്ണൻ അനുവദിച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിന്റെ 24 ലക്ഷം രൂപയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചുളള കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ ടി പി രാമകൃഷ്ണൻ നിർച്ച ഹിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി എം ബാബു , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി പി.പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ എ.പി , കെ കുഞ്ഞിരാമൻ ,കെ രാജീവൻ , സുനിൽ വടക്കയിൽ , ഭാസ്ക്കരൻ കൊഴുക്കല്ലൂർ ,കെ.കെ മൊയ്തീൻ മാസ്റ്റർ , കെ.പി വേണുഗോപാലൻ , കെ.വി നാരായണൻ , കമ്മന മൊയ്തീൻ മാസ്റ്റർ, ടി.കെ.പ്രഭാകരൻ , സി.എം ഗോപാലൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വാർഡ് മെംബർ പി. പ്രശാന്ത് സ്വാഗതവും , വാർഡ് വികസന സമിതി കൺവീനർ കെ.കെ കുഞ്ഞിരാമൻ നന്ദിയും രേഖപ്പെടുത്തി

Comments

COMMENTS

error: Content is protected !!