ഹരിതനിയമ ബോധവത്കരണം – പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പരിശീലനം നല്‍കി

ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കുക, നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുക എന്നിവ സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്.സാംബശിവ റാവു പരിപാടി ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷനും കിലയും ചേര്‍ന്നാണ് ശില്‍പശാല സംഘടിപ്പിച്ചത്.
ഹരിതനിയമാവലി ക്യാമ്പയിന്റെ പ്രസക്തിയെ കുറിച്ച് ഹരിതകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് അവതരണം നടത്തി. തുടര്‍ന്ന് പോലീസുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് സത്യന്‍. എ.ആറും (സബ് ഇന്‍സ്പെക്ടര്‍, ജില്ലാ ക്രൈംബ്രാഞ്ച്), ജലമലിനീകരണത്തിനെതിരെയുള്ള നിയമങ്ങളെ കുറിച്ച് വിനോദ്കുമാര്‍ .കെ.പി യും (അസി. സെക്രട്ടറി, കോട്ടൂര്‍ പഞ്ചായത്ത്), മാലിന്യ സംസ്‌കരണവും കേരള പഞ്ചായത്ത്രാജ് നിയമവും, ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ എന്നീ വിഷയങ്ങളില്‍ സി.കെ. വിജയകുമാറും (റിട്ട. അസി. ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്), പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും എന്ന വിഷയത്തെ കുറിച്ച് സൗമ്യ. എ.എസും (അസി. എണ്‍വിറോണ്‍മെന്റല്‍ എഞ്ചിനീയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്) , ജല സംരക്ഷണ നിയമങ്ങള്‍ എന്ന വിഷയത്തില്‍ ബാജി ചന്ദ്രന്‍ (എക്സി. എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍) ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം എന്ന വിഷയത്തെ കുറിച്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍ സുബിന്‍. പി എന്നിവരും ക്ലാസെടുത്തു. ശില്‍പശാലയില്‍ ഹരിതകേരളം മിഷന്‍ യങ്ങ് പ്രൊഫഷണല്‍ കുമാരി. സിനി. പി.എം, റിസോഴ്സ് പേഴ്സണ്‍ ഷിബിന്‍.കെ എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!