KOYILANDILOCAL NEWS
കുടുംബശ്രീയുടെ നവീകരിച്ച ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു
പൂക്കാട്: പൂക്കാട് ടൗണിന് തെക്ക് ഭാഗത്ത് ഇന്നാരംഭിച്ച കുടുംബശ്രീയുടെ നവീകരിച്ച ജനകീയ ഹോട്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻവശത്തെ ബിൽഡിങ്ങ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റിയപ്പോൾ പുതിയ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു ജനകീയ ഹോട്ടൽ. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അജ്നഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, ഗ്രാമപഞ്ചായത്തംഗങ്ങളായ സുധ തടവൻ കയ്യിൽ, പി ശിവദാസൻ ഗീത മുല്ലോളി, കുടുംബശ്രീ ചെയർപേഴ്സൻ ആർ പി വത്സല, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഏ പി മിനി എന്നിവർ സന്നിഹിതരായിരുന്നു.
Comments