സ്വാതന്ത്ര്യം തന്നെ അമൃതം രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ: സി കെ ജി സാംസ്കാരികവേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി നടത്തിയ സ്വാതന്ത്ര്യ ദിനോത്സവമായ സ്വാതന്ത്ര്യം തന്നെ അമൃതം പരിപാടി സമാപിച്ചു. ഡോ.സി എം രാജൻ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന സമ്മേളനം രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. സവിത നിരത്തിൻ്റെ മീത്തൽ, സന്തോഷ് കുറുമയിൽ, ജോർജ് കെ ടി, കെ വി ശശികുമാർ, റഷിത്ത് ലാൽ മന്ദിക്കണ്ടി,ശശീന്ദ്രകുമാർ ഇ എം, പാറക്കീൽ അശോകൻ എന്നിവർ പ്രസംഗിച്ചു.

Comments
error: Content is protected !!