കുട്ടിഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ലൈസന്‍സില്ലാതെ പൊതുനിരത്തില്‍ വാഹനം ഓടിച്ച കൗമാരക്കാരനെതിരെയും അതിന് അനുവദിച്ച ഇരുചക്രവാഹനത്തിന്റെ ഉടമയ്‌ക്കെതിരെയും കൗമാരക്കാരന്റെ പിതാവിനെതിരെയും മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുത്തു. പ്രായം തികയാത്ത പ്ലസ് ടു വിദ്യാര്‍ത്ഥി ലൈസന്‍സില്ലാതെ മൂന്ന് പേരുമായി റോഡില്‍ ഇരുചക്രവാഹനം ഉപയോഗിക്കുകയും ചെറുവറ്റയില്‍ മറ്റൊരു ഇരുചക്ര വാഹനവുമായി ഇടിച്ച് യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണിത്. സംഭവ സ്ഥലത്തിനരികെയുണ്ടായിരുന്ന സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍മാരായ ഷൈജന്‍, ബിനു എന്നിവര്‍ പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.  കൗമാരക്കാരനെതിരെയുള്ള കേസ് ജുവനൈല്‍ കോടതിയിലേക്ക് തുടര്‍ നടപടിക്ക് സമര്‍പ്പിക്കും.  കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതിക്ക് ശേഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടിഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ എടുക്കുന്ന ആദ്യ കേസാണിത്.
Comments

COMMENTS

error: Content is protected !!