SPECIAL

കുതിക്കാനൊരുങ്ങി കാർഷികമേഖല ; വരുന്നു അടിയന്തിര കർമപദ്ധതി

കാർഷിക മേഖലയുടെ വളർച്ചയ്‌ക്കായി അടിയന്തിര കർമ പദ്ധതിക്ക്‌ രൂപം നൽകും. ഇതിനായി കൃഷി, ജലസേചനം, തദ്ദേശഭരണം, ക്ഷീര വികസനം എന്നീ വകുപ്പ് മന്ത്രിമാരും ആസൂത്രണ ബോർഡ് വൈസ് ചെയർമാനും പങ്കെടുത്ത് പ്രത്യേക‌ യോഗം ചേർന്നു.  ഒരാഴ്ചയ്ക്കകം പദ്ധതിക്ക് രൂപം നൽകും. കാലവർഷത്തിനു മുമ്പുതന്നെ പദ്ധതി നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ  ആരംഭിക്കും. മൃഗസംരക്ഷണ, മത്സ്യ മേഖലകളിലും കർമപദ്ധതി ആലോചിക്കും.

 

തരിശിട്ട സ്ഥലങ്ങളിൽ കൃഷിക്കായി സർക്കാർ വിശദമായ പദ്ധതി തയ്യാറാക്കും.

 

മുട്ട, മാംസം തുടങ്ങിയവയുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിന് നടപടി സ്വീകരിക്കും.  ഇതിനായി നബാർഡിന്റെ സഹായം തേടും.

 

ഒരു കുടുംബത്തിൽ ഒന്നോ രണ്ടോ പശുക്കളെ വളർത്താനുള്ള പദ്ധതി ആരംഭിക്കും. പഞ്ചായത്ത് തലത്തിൽ അഞ്ച്–-പത്ത് പശുക്കളെ വളർത്തുന്ന ഫാമുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന തുടങ്ങും.

 

കേരള ചിക്കൻ പദ്ധതി സംസ്ഥാന വ്യാപകമാക്കും.  ഈ വർഷം 200 ഔട്ട്‌ലെറ്റുകൾ തുടങ്ങും. കുടുംബശ്രീ   ഇറച്ചിക്കോഴി സംസ്കരണ പ്ലാന്റ്  പൂർത്തിയാക്കും.

അധികമാകുന്ന പാൽ  പൊടിയാക്കാനും ബാഷ്‌പീകരിച്ച്‌ സൂക്ഷിക്കാനും പാൽപ്പൊടി നിർമാണ പ്ലാന്റും ബാഷ്‌പീകരണ പ്ലാന്റും സ്ഥാപിക്കും.

 

പാലിൽനിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളായ ചീസ്, കട്ടിത്തൈര് തുടങ്ങിയവയുടെ ഉൽപ്പാദനം വർധിപ്പിക്കും.

 

15,000 ഏക്കർ സ്ഥലത്ത്‌ കാലിത്തീറ്റ കൃഷി

 

മത്സ്യമേഖലയ്ക്ക് സമഗ്ര സാമ്പത്തിക പാക്കേജ് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന്‌ കേരളം കേന്ദ്രത്തോട്‌ ആവശ്യപ്പെടുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

 

സംസ്ഥാനത്തെ വലിയ ജലാശയങ്ങൾ ഉൾനാടൻ മത്സ്യക്കൃഷിക്ക് കീഴിൽ കൊണ്ടുവരും.

 

മത്സ്യക്കുഞ്ഞുങ്ങളെ പൊതുജലാശയത്തിൽ നിക്ഷേപിക്കും.

 

സ്വകാര്യ മത്സ്യ വളർത്തൽ കേന്ദ്രങ്ങളും ഇതോടൊപ്പം ആരംഭിക്കും.

 

മത്സ്യമേഖലയിലെ സ്ഥാപന വായ്പ വർധിപ്പിക്കുന്നതിനായി പുതിയ വായ്പാനയം രൂപീകരിക്കും.

 

മത്സ്യബന്ധനത്തിലേർപ്പെടുന്നുവർക്ക് വിവരങ്ങൾ യഥാവിധി എത്തിക്കുന്നതിന് സാങ്കേതിക സംവിധാനം ഉണ്ടാക്കും.

 

ഗുണനിലവാരമുള്ള മത്സ്യവിത്ത് ഉൽപ്പാദനം ശക്തിപ്പെടുത്തും.

 

അലങ്കാര മത്സ്യമേഖലയിലെ സാധ്യത കൂടുതൽ പ്രയോജനപ്പെടുത്തും.

 

കരിമീൻ ഉൾപ്പെടെയുള്ള ഫിൻഫിഷ് കൃഷി വാണിജ്യാധിഷ്ഠിത ഉൽപ്പാദനത്തിന് ഉതകുന്ന വിധം വർധിപ്പിക്കും.

 

വനാമി ചെമ്മീൻ കൃഷി വ്യാപകമാക്കാനുള്ള മുൻ തീരുമാനം നടപ്പാക്കും

 

കഴിഞ്ഞ കുറേ വർഷങ്ങളായി നെൽക്കൃഷി ചെയ്യാത്ത ജലാശയങ്ങളിൽ ചെമ്മീൻ കൃഷി ആലോചിക്കും.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button